|
|
|
|
|
| ദിവ്യഗര്‍ഭം നല്‍കാമെന്നു പറഞ്ഞ് യുവതിയെ ബലാല്‍സംഗം ചെയ്തു: വ്യാജസിദ്ധന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട് |
യുവതിയെ ബലാത്സംഗം ചെയ്ത വ്യജ സിദ്ധന്‍ അറസ്റ്റില്‍. ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബലാത്സംഗം ചെയ്തത്. മലപ്പുറം ജില്ലയിലാണു സംഭവം. സജില്‍ ഷറഫുദ്ദീന്‍ ഉദിരംപൊയിലിനെയാണ് അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ പൊലീസ് നെടുമങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മിറാക്കിള്‍ പാത്ത് എന്ന യൂട്യൂബ് ചാനലിനുടമ കൂടിയാണ്. മഹ്ദി ഇമാം എന്നാണ് ഇയാള്‍ സ്വയം അവാകശപ്പെടുന്നത്. ദിവ്യ ഗര്‍ഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. ആഭിചാരക്രിയകള്‍ നടത്തി ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ പരിചയപ്പെടുന്നത്. നിരവധി ആഭിചാരക്രിയകളും അന്ധവിശ്വാസങ്ങളും നിരത്തി ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. ആഭിചാര |
|
Full Story
|
|
|
|
|
|
|
| കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു |
|
രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 59 വയസ് ആയിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. |
|
Full Story
|
|
|
|
|
|
|
| വോട്ടു ചെയ്യാന്‍ പോകാന്‍ ശമ്പളത്തോടു കൂടി ലീവ് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍: നിര്‍ദേശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് |
|
കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 145 എ വകുപ്പ് പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 202 എ വകുപ്പ് പ്രകാരവും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യസ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പഞ്ചായത്ത് - മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള ഓരോ ആള്‍ക്കും |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവതി നല്‍കിയിട്ടുള്ളത് 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന പരാതികള്‍ |
|
യുവതിയുടെ പരാതിയില്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബിഎന്‍എസ് 64, 89, 116, 316, 329, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
ഇതും വായിക്കുക: പാലക്കാട് എം എല്‍എയെ കാണാനില്ല; വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പോലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്കു കൈമാറി. |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിയെ കണ്ട് യുവതി നേരിട്ട് പരാതി നല്‍കി: ഇന്നു തന്നെ കേസെടുക്കുമെന്നു സൂചന |
|
പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് തന്നെ കേസെടുക്കുമെന്ന് സൂചന. യുവതിയുടെ മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടന്‍ കടക്കുന്നതും ആലോചനയിലാണ്. DGP യുടെ മുന്നില്‍ ഔദ്യോഗികമായി പരാതിയെത്തി.
യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് ശേഷം രാഹുല്‍ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേഴ്സണല്‍ സ്റ്റാഫിന്റെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഓഫീസ് അടച്ച് പോയത്. പരാതിയെ നിയമപരമായി പോരാടും എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ |
|
Full Story
|
|
|
|
|
|
|
| ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ |
|
തൃശൂരിനു സമീപം വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്ന് കരുതുന്നു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. ഇവര്‍ തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ആറുമാസം മുന്‍പാണ് ഷാരോണും |
|
Full Story
|
|
|
|
|
|
|
| ഒമ്പതര വര്‍ഷത്തിനിടെ കിഫ്ബി വഴി 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു: മുഖ്യമന്ത്രി |
|
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബി വഴി അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ വര്‍ഷമെടുത്താല്‍ 9603 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നുവെന്ന് ചുരുക്കം. പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങള്‍. കേരളത്തിന്റെ വളര്‍ച്ച |
|
Full Story
|
|
|
|
|
|
|
| പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് രണ്ടു കുട്ടികള്‍ മരിച്ചു |
|
പത്തനംതിട്ടയ്ക്കു സമീപം തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആദിലക്ഷ്മി (8), അപകടത്തില്‍പെട്ട് കാണാതായ നാലുവയസുകാരന്‍ യദുകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് നാലുവയസുകാരനെ കണ്ടെത്തിയത്. ആറ് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ |
|
Full Story
|
|
|
|
| |