Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  22-11-2025
ന്യായമായ ശമ്പളം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ ലേബര്‍ കോഡുകള്‍ അവതരിപ്പിച്ചു: ജോലി ചെയ്യുന്ന 50 കോടി ആളുകള്‍ക്ക് പ്രതീക്ഷ
സമഗ്രമായ നാല് പുതിയ ലേബര്‍ കോഡുകള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. വേതന കോഡ് (2019), തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യ കോഡ്(2020), സാമൂഹിക സുരക്ഷാ കോഡ് (2020) വ്യവസായ ബന്ധ കോഡ് (2020) എന്നിവയാണ് പ്രാബല്യത്തില്‍ വന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണമാണിത്.
29 വിവിധ നിയമങ്ങള്‍ ഏകീകരിച്ചുകൊണ്ട്, മുമ്പ് ഒഴിവാക്കപ്പെട്ടിരുന്ന ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികളെയും കൂടെ ഉള്‍പ്പെടുത്തിയാണ് പുതിയ ലേബര്‍ കോഡുകള്‍ തയ്യറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 50 കോടിയോളം വരുന്ന ശക്തമായ തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷയും ന്യായമായ വേതനവും ഉറപ്പാക്കുക എന്നതിനൊപ്പം തൊഴില്‍സ്ഥാപനങ്ങളുടെ വിധേയത്വം ലളിതമാക്കുക എന്നതുകൂടി ഈ പരിഷ്‌കരണത്തിന്റെ
Full Story
  19-11-2025
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: കന്യാസ്ത്രീക്കെതിരേ പോലീസ് അന്വേഷണം; ടീന ജോസിനെതിരേ സന്യാസി സമൂഹവും
മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തും വിധം ഫേസ് ബുക്ക് പോസ്റ്റ് നടത്തിയെന്ന പരാതിയില്‍ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. അഭിഭാഷകകൂടിയായ ടീന ജോസിനെതിരെയാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് കൊലവിളിയാണെന്നാണ് പരാതി. അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹവും രംഗത്ത് വന്നു. 2009ല്‍ ടീന ജോസിനെ പുറത്താക്കിയതാണെന്ന് വിശദീകരണം.
മുഖ്യമന്ത്രി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മറുപടിയായി ടീന ജോസ് കുറിച്ചത് ഇങ്ങനെയായിരുന്നു- ''അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.''
ഈ കമന്റ് പിന്നീട്
Full Story
  19-11-2025
തിരുവനന്തപുരത്ത് വൈഷ്ണയ്ക്കു മത്സരിക്കാം: ഹൈക്കോടതി നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി

തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തി. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്ക് മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷന്‍ 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5ലെ വോട്ടര്‍ പട്ടികയില്‍ പുനഃസ്ഥാപിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മീഷനെ അറിയിക്കണമെന്നും കോര്‍പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് തിരഞ്ഞെടുപ്പ്

Full Story
  18-11-2025
വൃശ്ചികം ഒന്നിന് ശബരിമല നട തുറന്നപ്പോള്‍ ഭക്തജന പ്രവാഹം: സാഹചര്യം നിയന്ത്രണ വിധേയമെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത്
ശബരിമല നട തുറന്നശേഷം ദര്‍ശനത്തിന് എത്തിയത് 1,96,594 പേര്‍. ഭക്തര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ നിന്നുണ്ടാവുന്ന ജനത്തിരക്കാണ് ഇപ്പോള്‍ കാണുന്നതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത്. ഭക്തജനങ്ങള്‍ അറിഞ്ഞ് മനസിലാക്കി പ്രവര്‍ത്തിക്കണം. എല്ലാവര്‍ക്കും ദര്‍ശനത്തിന് അവസരമുണ്ട്. ജനങ്ങള്‍ അച്ചടക്കം പാലിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ല. ആവശ്യത്തിന് പോലീസുണ്ട്. ഇതില്‍ക്കൂടുതല്‍ വിന്യസിച്ചാല്‍ അവര്‍ക്ക് ജോലിയെടുക്കാനാവില്ല,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. കഴിഞ്ഞ തവണ ക്രമാതീതമായി ആളുകള്‍ വന്നപ്പോഴും ആദ്യത്തെ ദിവസം 29,000 പേരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ സീസണില്‍ ആദ്യ നാല് ദിവസങ്ങളില്‍ ഒരു ലക്ഷം പേര്‍ ദര്‍ശനം നടത്തി. ഇപ്പോള്‍ ആദ്യത്തെ ദിവസം 55,000 പേരും രണ്ടാമത്തെ ദിവസം
Full Story
  18-11-2025
ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച തല ചിന്നിച്ചിതറിച്ച് സുരക്ഷാ സേന: 100 സൈനികരെ കൊലപ്പെടുത്തിയ നക്‌സലിനെ ഇല്ലാതാക്കി
നൂറിലേറെ ജവാന്മാരടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.രാജ്യത്ത് നക്‌സല്‍ നിരയില്‍ അവശേഷിക്കുന്ന ഉന്നത നേതാക്കളില്‍ ഒരാളായിരുന്നു 44 കാരനായ മാദ്വി ഹിദ്മ.
ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഹിദ്മയുടെ രണ്ടാം ഭാര്യ രാജെ എന്ന രാജാക്ക അടക്കം 6 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വേട്ടയിലെ നിര്‍ണായക വഴിത്തിരിവാണ് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്ന് വിലയിരുത്തപ്പെടുന്ന മാദ്വിയുടെ അന്ത്യം.മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള പിഎല്‍ജിഎ ഒന്നാം ബറ്റാലിയന്റെ ഉന്നത
Full Story
  15-11-2025
ബിഹാറില്‍ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുകയാണ് നിതീഷ് കുമാര്‍
ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ 10-ാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച വോട്ടെണ്ണല്‍ തുടങ്ങി ഏകദേശം 5 മണിക്കൂറിനുള്ളില്‍, 243 അംഗ ബിഹാര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 122ഉം മറികടന്ന് 198 സീറ്റുകളിലേക്ക് എന്‍ഡിഎ ലീഡ് നില ഉയര്‍ത്തി. ജെഡിയു 80 സീറ്റുകളിലും സഖ്യകക്ഷിയായ ബിജെപി 88 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
ട്രെന്‍ഡുകള്‍ നിലനില്‍ക്കുകയാണെങ്കില്‍, സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍, അഞ്ചാം തവണയും മുഖ്യമന്ത്രിയാകും. അദ്ദേഹത്തിന്റെ ഇതുവരെയുള്ള നാല് ടേമുകളില്‍, വിവിധ സഖ്യങ്ങളുടെ ഭാഗമായി ഒമ്പത് തവണ സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍ ഒരു കുപ്രസിദ്ധമായ സവിശേഷതയും സ്വന്തമാക്കിയിരുന്നു. പക്ഷെ, ഇത്
Full Story
  15-11-2025
ഡല്‍ഹിയിലെ സ്‌ഫോടനം: അറസ്റ്റിലായവരുടെ ഡോക്ടര്‍ പദവി റജിസ്ട്രേഷന്‍ റദ്ദാക്കി
ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടര്‍മാരുടെ റജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) റദ്ദാക്കി. ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസാമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ ഇന്ത്യന്‍ മെഡിക്കല്‍ റജിസ്റ്റര്‍ (ഐ.എം.ആര്‍), നാഷണല്‍ മെഡിക്കല്‍ റജിസ്റ്റര്‍ (എന്‍.എം.ആര്‍) എന്നിവയാണ് എന്‍.എം.സി. റദ്ദാക്കിയത്.
ഇവര്‍ക്ക് ഇനി ഇന്ത്യയില്‍ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍.എം.സി.യുടെ ഈ നടപടി. ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എന്‍.എം.സി.യുടെ ഉത്തരവില്‍
Full Story
  11-11-2025
ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ണമായി എന്‍ഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും. അന്വേഷണം പൂര്‍ണമായി എന്‍ഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഉന്നതല കൂടിയാലോചനകള്‍ തുടരുകയാണ്. ലക്‌നൗവില്‍ യുപി പൊലീസുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഡോക്ടര്‍ ഷഹീന്‍, ഡോക്ടര്‍ മുസമ്മില്‍, ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലെ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നിവര്‍ ജോലി ചെയ്തിരുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡല്‍ഹി പൊലീസും പരിശോധന നടത്തുന്നു. വെള്ളകോളര്‍ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകന്‍ ശ്രീനഗര്‍ ഗവണ്‍മെന്റ്
Full Story
[18][19][20][21][22]
 
-->




 
Close Window