Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവതി നല്‍കിയിട്ടുള്ളത് 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന പരാതികള്‍
Text By: UK Malayalam Pathram
യുവതിയുടെ പരാതിയില്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബിഎന്‍എസ് 64, 89, 116, 316, 329, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
ഇതും വായിക്കുക: പാലക്കാട് എം എല്‍എയെ കാണാനില്ല; വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പോലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്കു കൈമാറി. മൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യ പീഡനം മാര്‍ച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്‌ലാറ്റിലും യുവതിയെ പീഡിപ്പിച്ചു. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നല്‍കി. മരുന്നു കൈമാറിയത് രാഹുലിന്റെ സുഹൃത്ത് ജോബിയാണ്. കാറില്‍ വച്ചാണ് മരുന്നു കഴിപ്പിച്ചത്. മരുന്നു കഴിച്ചെന്ന് രാഹുല്‍ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തി. പീഡനത്തിനുശേഷം നഗ്‌നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വിവരവും എഫ്ഐആറില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window