Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  11-11-2025
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസു അറസ്റ്റില്‍
ഇന്ന് തന്നെ വാസുവിനെ കോടതിയില്‍ ഹാജരാക്കും. 2019 മാര്‍ച്ചില്‍ വാതില്‍ പാളിയിലെ സ്വര്‍ണം ഉരുക്കിയത് എന്‍ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.
വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. വാസു കമ്മീഷണറായിരുന്ന കാലത്തെ ഇടപാടുകളിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്.
ദ്വാരപാലക ശില്‍പങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നും കേസിലെ
Full Story
  07-11-2025
കേരളത്തിലെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി
തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെ.പി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും വോട്ടുപിടിക്കാന്‍ വേണ്ടിയല്ല ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്തും. ബിജെപി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നല്‍കും. സിപിഎമ്മും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളില്‍ വിഷം കുത്തിവയ്ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേരത്തെ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടി ബിജെപി
Full Story
  07-11-2025
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെയില്‍വേ സ്റ്റേഷനിലും തെരുവു നായ്ക്കളെ തടയാന്‍ വേലി കെട്ടണം: സുപ്രീംകോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു കായിക സമുച്ചയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍ എന്നിവിടങ്ങളില്‍ തെരുവ് നായകളുടെ പ്രവേശനം തടയുന്നതിനായി വേലി കെട്ടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
തെരുവ് നായ ശല്യം സംബന്ധിച്ച സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ പ്രത്യേക മൂന്നംഗ ബെഞ്ചാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
തെരുവ് നായകളെ പിടികൂടി, അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി)നിയമങ്ങള്‍ക്കനുസൃതമായി വാക്‌സിനേഷന്‍ നല്‍കി വന്ധ്യംകരിച്ച ശേഷം പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റേണ്ടത് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരിക്കല്‍
Full Story
  07-11-2025
തിരുവനന്തപുരത്തും മെട്രോ റെയില്‍ വരും: ആദ്യഘട്ടം അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്‌നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്
Full Story
  05-11-2025
ഹരിയാനയില്‍ വോട്ട് കൊള്ളയടിച്ചെന്ന് രാഹുല്‍ഗാന്ധി: 25 ലക്ഷം വോട്ടുകള്‍ കവര്‍ന്നുവെന്ന് രാഹുല്‍
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള ആരോപിച്ച് രാഹുല്‍ ഗാന്ധി. എച്ച് ഫയല്‍ എന്ന പേരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. എല്ലാ എക്സിറ്റ് പോളുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായി പോസ്റ്റല്‍ വോട്ടുകള്‍ക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകള്‍ എത്തിയെന്ന് രാ?ഹുല്‍ ?ഗാന്ധി പറഞ്ഞു.

22,779 വോട്ടുകള്‍ക്കാണ് കോണ്‍?ഗ്രസിന് ഹരിയാന നഷ്ടപ്പെട്ടത്. നയാബ് സിങ് സൈനി ഫലം വരുന്നതിനു 2 ദിവസം മുന്‍പ് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും എന്നും, ബിജെപി യുടെ കയ്യില്‍ എല്ലാ സംവിധാനവും ഉണ്ടെന്ന് പറഞ്ഞു. ഹരിയനയില്‍ 25ലക്ഷം വോട്ടുകള്‍ കവര്‍ന്നുവെന്ന് രാഹുല്‍ ?ഗാന്ധി ആരോപിച്ചു. ഒരേ യുവതി 22 തവണ ഹരിയാനയില്‍ വോട്ട്
Full Story
  05-11-2025
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന നിയമപരമായി ചോദ്യം ചെയ്യാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം
കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും
Full Story
  05-11-2025
അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍
കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെ കുഞ്ഞിന്റെ അമ്മൂമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ അമ്മ കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.
കത്തിയോ
Full Story
  04-11-2025
ഛത്തീസ്ഗഡില്‍ ട്രെയിനികള്‍ കൂട്ടിയിടിച്ചു: 5 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. കോര്‍ബ പാസഞ്ചര്‍ മെമ്മു ട്രെയിന്‍ ഗുഡ്സ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്‍വശത്തെ കോച്ച് ഗുഡ്സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Full Story
[19][20][21][22][23]
 
-->




 
Close Window