Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  04-11-2025
ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കഴിഞ്ഞ 20 വര്‍ഷത്തെ വിജയത്തിന്റെ റെക്കോര്‍ഡ് എന്‍ഡിഎ തിരുത്തിക്കുറിക്കുമെന്നും മഹാസഖ്യം വന്‍ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ക്കും വിധമാണ് റാലികളിലെ പങ്കാളിത്തമെന്നും നിരവധി സ്ത്രീകളാണ് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജംഗിള്‍ രാജിന്റെ ആളുകള്‍ക്ക് സംസ്ഥാനത്ത് വന്‍ പരാജയം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിഹാറില്‍ മഹാ ജംഗിള്‍ രാജ് ആണെന്ന് കഴിഞ്ഞ ദിവസം തേജസ്വി യാദവ് വിമര്‍ശിച്ചിരുന്നു. മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ്ങിനെ അറസ്റ്റ്
Full Story
  01-11-2025
ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങള്‍ വളരെ അപൂര്‍വമേ ഉള്ളൂ; കേരളം പലതിനും മാതൃകയാണ് - മമ്മൂട്ടി
രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് കൊണ്ട് വികസനമാകുന്നില്ല ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ ഉണ്ടെങ്കിലും വിശക്കുന്ന വയറിനു മുന്‍പില്‍ ഒരു വികസനത്തിനും വിലയില്ലെന്ന് മമ്മൂട്ടി.
വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്. സാമൂഹ്യ ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം പരി പൂര്‍ണമായും തുടച്ചുമാറ്റപ്പെടണം. ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങള്‍ വളരെ അപൂര്‍വമേ എന്റെ അറിവില്‍ ഉള്ളൂ. കേരളം പലതിനും മാതൃകയാണ്.

അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഒരു വലിയ കടമ്പയാണ്. പലതും കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ചിട്ടുണ്ട്.
Full Story
  01-11-2025
കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനം അതിദാരിദ്ര്യമുക്തമായതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സഭയുടെ പ്രത്യേക സമ്മേളനത്തില്‍ നടന്ന പ്രഖ്യാപനത്തെ പി.ആര്‍. തട്ടിപ്പെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന് മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ന്റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,
Full Story
  30-10-2025
ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പെഷല്‍ ജയിലിലേക്ക് മാറ്റും: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡ് ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും.

അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്ഐടി അന്വേഷണത്തില്‍
Full Story
  30-10-2025
മകനെയും ഭാര്യയേയും കൊച്ചുമക്കളേയും വീടിനുള്ളിലിട്ട് തീവച്ചു കൊലപ്പെടുത്തിയ തൊടുപുഴയിലെ ഹമീദിന് വധശിക്ഷ
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ചീനിക്കുഴി ഹമീദിനെ (80) കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ ബാല്‍ ആണ് വിധി പറഞ്ഞത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2022 മാര്‍ച്ചിലാണ് നാടിനെ നടുക്കിയ സംഭവം. ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന്
Full Story
  29-10-2025
താലി-മാല കാണാതായെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണാ എസ് നായര്‍
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം പങ്കുവെച്ചത്. മാലയുടെ ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 26ന് രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആരുടെയെങ്കിലും കൈയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും വില്‍പ്പനയ്ക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും വീണാ എസ് നായര്‍ അഭ്യര്‍ത്ഥിച്ചു.
Full Story
  29-10-2025
ക്ഷേമ പെന്‍ഷന്‍ 2000 ആക്കി ഉയര്‍ത്തി; ആശാവര്‍ക്കമാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധന; അങ്കണവാടി അധ്യാപകര്‍ക്കും വര്‍ധനവ്
ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. പാചകതൊഴിലാളികളുടെ പ്രതിദിനം വേതനത്തില്‍ 50 രൂപയുടെ വര്‍ധന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി എ കൂടി. പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് 1000 രൂപ പെന്‍ഷന്‍.

ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തില്‍ പ്രതിവര്‍ഷം 250 കോടി രൂപയാണ് ചെലവാകുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആശമാര്‍ക്ക് ഇതുവരെയുള്ള കുടിശിക നല്‍കുമെന്നും അറിയിച്ചു.
പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ
Full Story
  28-10-2025
മോന്‍താ ചുഴലിക്കാറ്റ്: കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴ
ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ മോന്‍താ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, യാനം, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ രണ്ടാംഘട്ടമായ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.
മോന്‍താ ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശം ആന്ധ്രാപ്രദേശ് തീരത്ത് ആരംഭിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (APSDMA) തിങ്കളാഴ്ച അറിയിച്ചു.
Full Story
[20][21][22][23][24]
 
-->




 
Close Window