|
|
|
|
|
| നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു |
|
എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് നടി പരാതി നല്‍കിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരു വ്യക്തി തന്നെ ദ്വായര്‍ത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം ഇന്ന് നല്‍കി, വ്യവസായി ബോബി ചെമ്മണൂര്‍. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.
സൈബര്‍ അറ്റാക്കിന്റെ വലിയ ഇരയാണ് താനെന്നും അവര്‍ പറഞ്ഞു. കമന്റിടുന്നവര്‍ മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങില്‍ |
|
Full Story
|
|
|
|
|
|
|
| ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഫെബ്രുവരി 5ന് വോട്ടെടുപ്പ്, ഫെബ്രുവരി 8ന് വോട്ടെണ്ണല്‍ |
|
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 8നാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഒറ്റ ഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.
പരസ്യം ചെയ്യല്‍
ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. 2.08 |
|
Full Story
|
|
|
|
|
|
|
| ചോറ്റാനിക്കരയില്‍ പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി |
|
ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. 20 വര്‍ഷമായി അടഞ്ഞുകിടക്കുന്ന കൊച്ചിയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ കൊണ്ട് ഉപേക്ഷിച്ചതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് 12 ഏക്കര്‍ പറമ്പില്‍ 20 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് |
|
Full Story
|
|
|
|
|
|
|
| പി.വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി; ജയിലിനു മുന്നില്‍ വമ്പന്‍ സ്വീകരണം |
|
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. തന്നെ പിന്തുണച്ചവര്‍ക്ക് അന്‍വര്‍ നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലില്‍ കിടക്കാന്‍ തയാറായാണ് താന്‍ വന്നതെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും അത് കിട്ടിയെന്നും അന്‍വര്‍ പറഞ്ഞു.
അറസ്റ്റിലായി 18 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് |
|
Full Story
|
|
|
|
|
|
|
| പി.വി. അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു: 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു |
|
പി വി അന്‍വര്‍ എംഎല്‍എയെ പോലിസ് അറസ്റ്റ് ചെയ്ത്, റിമാന്‍ഡില്‍ അയച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. മജിസ്ട്രേറ്റിനടുത്ത് എത്തിച്ച ശേഷമാണ് തീരുമാനം നടപ്പാക്കിയത്. മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസിലാണ് അറസ്റ്റും റിമാന്‍ഡും.
പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അന്‍വറിന് അനുകൂലമായി മുദ്രാവാക്യം |
|
Full Story
|
|
|
|
|
|
|
| ഉമാ തോമസ് എംഎല്‍എയുടെ അപകടത്തില്‍ വിവാദം തുടരുന്നു: നടി ദിവ്യാ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി |
|
ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടാക്കിയ ?ഗിന്നസ് നൃത്ത വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. മെ?ഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടിയുടെ മടക്കം. പരിപാടിയുടെ സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഏറെക്കാലമായി അമേരിക്കയില്‍ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സിം?ഗപ്പൂര്‍ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലെത്തിയത്.
പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ |
|
Full Story
|
|
|
|
|
|
|
| തമിഴ്നാട് ദിണ്ടിഗലില്‍ നത്തത്തിനു സമീപം കാര്‍ പാലത്തില്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു |
കോഴിക്കോട് മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പറച്ചാലില്‍ ബാലകൃഷ്ണന്റെ ഭാര്യ സെറീന, ഗോവിന്ദന്റെ ഭാര്യ ശോഭന എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. രണ്ട് കുട്ടികളടക്കം ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും മധുര നത്തം വഴി ട്രിച്ചിയിലെക്ക് പോകവെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിച്ചു ശ്രീരംഗത്തേക് പോകുകയായിരുന്നു സംഘം. ട്രിച്ചി-നത്തം നാലുവരിപാതയില്‍ സഞ്ചരിക്കുമ്പോള്‍ പുതുപ്പട്ടിയില്‍ വച്ച് കാര്‍ മൈല്‍ കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പാലത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ടയര്‍ ഊരി തെറിച്ചു പോയി. സെറീന, ശോഭന എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവര്‍ക്ക് നത്തം സര്‍ക്കാര്‍ |
|
Full Story
|
|
|
|
|
|
|
| കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു |
|
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസ്സാണ് മറിഞ്ഞത്. ക്ലാസിന് ശേഷം വിദ്യാര്‍ഥികളുമായി മടങ്ങുംവഴിയാണ് അപകടം ഉണ്ടായത്. സര്‍വീസ് റോഡില്‍ നിന്നും സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ മറ്റ് കുട്ടികളുടെ നില ?ഗുരുതരമല്ലെന്നാണ് സൂചന.
അപകടസമയത്ത് 15 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിനിടെ ഒരു കുട്ടി പുറത്തേക്ക് തെറിച്ചുവീണ് ബസിനടിയില്‍പ്പെട്ടു. സംഭവം നടന്ന ഉടന്‍ നാട്ടുകാര്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും കുട്ടികളെ തളിപ്പറമ്പ് ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. അതേസമയം |
|
Full Story
|
|
|
|
| |