|
|
|
|
|
| മാജിക് മഷ്‌റൂം ലഹരി വസ്തുവല്ല; സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്; ലഹരി കേസ് പ്രതിക്ക് ജാമ്യം കിട്ടി |
|
മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
226 ഗ്രാം മാജിക് മഷ്‌റൂമും, 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാര്‍ഥമല്ല മാജിക് മഷ്‌റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.
ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്റൂം ഗുണം ചെയ്യുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധര്‍ |
|
Full Story
|
|
|
|
|
|
|
| നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തില്‍ പുതിയ കല്ലറയില്‍ വീണ്ടും സംസ്‌കരിച്ചു |
|
സമാധി വിവാദത്തെ തുടര്‍ന്ന് കല്ലറ തുറന്നു പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം പുതിയ കല്ലറയില്‍ വീണ്ടും സംസ്‌കരിച്ചു. ഹൈന്ദവ ആചാരപ്രകാരം സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ സമാധി ചടങ്ങുകളില്‍ ഗോപന്‍ സ്വാമിയുടെ രണ്ട് മക്കളും പങ്കെടുത്തു.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാമജപ ഘോഷയാത്രയായിട്ടാണ് പുതിയ കല്ലറയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാന്‍ പൊളിച്ചുമാറ്റിയ കല്ലറയെക്കാള്‍ വലിയ കല്ലറയാണ് പുതുതായി നിര്‍മ്മിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മൃതദേഹം നാമജപ ഘോഷയാത്രയായി സംസ്‌കാര സ്ഥലത്തേക്ക് എത്തിച്ചത്.ചെങ്കല്‍ ക്ഷേത്രത്തിലെ സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വി.എസ്.ഡി.പി, ഹിന്ദു |
|
Full Story
|
|
|
|
|
|
|
| എറണാകുളത്ത് കൂട്ടക്കൊലപാതകം;ഒരു കുടുംബത്തിലെ മൂന്നു പേര്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടു |
|
എറണാകുളം ചേന്ദമം?ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മൂന്ന് കേസുകളില്‍ പ്രതിയായ ഋതു 2022 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. നോര്‍ത്ത് പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വടക്കേക്കര സ്റ്റേഷനിലെ എസ് ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
നാല് പേരെയും ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് |
|
Full Story
|
|
|
|
|
|
|
| ശബരിമലയില്‍ മകരവിളക്ക് കണ്ടതിന്റെ സായുജ്യവുമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങി തുടങ്ങി |
|
ശബരിമല ശ്രീധര്‍മ ശാസ്താവിനു തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.
6.30ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിച്ചത്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെട്ടത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ |
|
Full Story
|
|
|
|
|
|
|
| വെളുത്തിട്ടല്ലെന്നു പറഞ്ഞ് നിരന്തരം പീഡിപ്പിച്ചപ്പോഴാണ് ഷഹാന ജീവനൊടുക്കിയത്: പരാതിയുമായി യുവതിയുടെ കുടുംബം |
|
മലപ്പുറം കൊണ്ടോട്ടി കീഴ്‌ശേരിയില്‍ നവവധുവിനെ ജീവനനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ജീവനൊടുക്കിയത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശഹാന മുംതാസിനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2024 മെയ് 27 നായിരുന്നു ശഹാനയും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും തമ്മിലുള്ള വിവാഹം.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വാഹിദ് ഗള്‍ഫിലേക്ക് പോയി. ഭര്‍ത്താവ് ഫോണിലൂടെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് ശഹാനയുടെ കുടുംബം ആരോപിക്കുന്നത്. ശഹാനയ്ക്ക് നിറം കുറവാണെന്നു |
|
Full Story
|
|
|
|
|
|
|
| എംഎല്‍എ സ്ഥാനം രാജിവച്ച് പി വി അന്‍വര്‍: തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കണ്‍വീനറായി ചുമതലയേറ്റു |
|
മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന.
സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതും നേതൃസ്ഥാനത്തേക്ക് കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പടെയുള്ള തീരുമാനം നേതാക്കളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാകും. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേബിനും മഹുവാ മൊയ്ത്രയ്ക്കുമാണ്. അവരുടെ നേതൃത്വത്തിലാവും സന്ദര്‍ശനം.
രാവിലെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ടാണ് പി വി അന്‍വര്‍ രാജിക്കത്ത് കൈമാറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതിന് പിന്നാലെയാണ് അയോഗ്യത ഒഴിവാക്കാനായി അന്‍വര്‍ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയില്‍ അയച്ചിരുന്നെന്നും |
|
Full Story
|
|
|
|
|
|
|
| ശ്യാമ മരിച്ചതല്ല; കൊല്ലപ്പെട്ടതാണ്: ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ക്രൂരമായ കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങള്‍ |
|
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. മൈനാഗപ്പള്ളി സ്വദേശിനി ശ്യാമ (26)യെ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് രാജീവ് മൊഴി നല്‍കി. കൊലയ്ക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.
ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിളിച്ചു |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു: പോലീസിന്റെ നിലപാട് തേടി കോടതി |
|
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന രാഹുല്‍ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിന്റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. രാഹുല്‍ ഈശ്വര്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നല്‍കിയത്. നിലവില്‍ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതിയില്‍ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നില്‍ കണ്ടാണ് ഹര്‍ജി നല്‍കിയതെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. |
|
Full Story
|
|
|
|
| |