Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
Teens Corner
  Add your Comment comment
മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഹില്‍ സറേയ്ക്ക് പുതിയ ഭാരവാഹികള്‍
Text By: Gypson
യുകെയിലെ സറേയിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഹില്‍ സറേയ്ക്ക് 2026-2027 വര്‍ഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി ഷെന്നി ജോസും, സെക്രട്ടറിയായി ദീപ്തി പോളും, ട്രഷററായി ബെന്നി സേവ്യറും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോളി സ്റ്റാലിന്‍, ജിജു കുര്യന്‍, ജോമിനി ജോര്‍ജ്, ഷിനോജ് മാനുവല്‍, സോണി വര്‍ഗീസ്, ജിനി ജോസ്, ധനൂപ് പി.സി., ജിത്തു ബേബി, സുബിന്‍ ഗ്രേസ്, ജിഷ ജിപ്സണ്‍, അജിത് ജോസഫ്, ആല്‍വിന്‍ കൊളങ്ങാട്ടില്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കാളിത്തവും അവസരങ്ങളും ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ പ്രൊഫഷണലും വൈവിധ്യപൂര്‍ണ്ണവുമായ പരിപാടികള്‍ സംഘടിപ്പിച്ച് മാര്‍സ് കൂട്ടായ്മയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യം.

അസോസിയേഷന്റെ വളര്‍ച്ചയ്ക്കായി മുന്‍കാല കമ്മിറ്റികള്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെയും അര്‍പ്പണബോധത്തെയും മാര്‍ഗനിര്‍ദേശങ്ങളെയും പുതിയ കമ്മിറ്റി നന്ദിയോടെ സ്മരിക്കുന്നു.

പുതിയ ആശയങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കി സാംസ്‌കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലൂടെ മാര്‍സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം.

2026-2027 പ്രവര്‍ത്തനവര്‍ഷത്തില്‍ എല്ലാ അംഗങ്ങളുടെയും തുടര്‍ന്നുള്ള പിന്തുണയും സഹകരണവും സജീവ പങ്കാളിത്തവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതീക്ഷിക്കുന്നു.
 
Other News in this category

 
 




 
Close Window