Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തിരുവന്തപുരത്ത് 16 വയസ്സുകാരിയെ മൂന്നു യുവാക്കള്‍ റബര്‍തോട്ടത്തില്‍ ബലാല്‍സംഗം ചെയ്തു: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് പീഡനം
Text By: Team ukmalayalampathram
പതിനാറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയിലായി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂര്‍ സ്വദേശി ഹുസൈന്‍, വെങ്കുളം സ്വദേശി രാഖില്‍, മാന്തറ സ്വദേശി കമാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹുസൈന്‍ എന്നയാളാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് കുട്ടിയെ വീടിനു പുറത്തേക്ക് വിളിച്ച ഹുസൈനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. സമീപപ്രദേശത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വച്ചാണ് മൂവര്‍ സംഘം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കിയായിരുന്നു പീഡനം. പീഡനത്തിനു ശേഷം കുട്ടിയെ ഇവര്‍ ഉപേക്ഷിച്ചു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window