Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
നവകേരള ബസിന്റെ കന്നിയാത്ര ആരംഭിച്ചു, വാതില്‍ തകരാറില്‍ ആയത് തിരിച്ചടിയായി
reporter

കോഴിക്കോട്: നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സര്‍വീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാല്‍ യാത്ര തുടങ്ങി അല്‍പസമയത്തിനുള്ളില്‍ തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായത് യാത്രിയില്‍ ചെറിയ കല്ലുകടിയായി. ബസിന്റെ ഡോര്‍ ഇടയ്ക്ക് തനിനെ തുറന്നു വരാന്‍ തുടങ്ങി. കാറ്റ് ശക്തമായി അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ചാണ് യാത്ര തുടര്‍ന്നത്. പിന്നീട് ബത്തേരി ഗ്യാരേജിലെത്തി തകരാര്‍ പരിഹരിച്ച ശേഷം യാത്ര തുടര്‍ന്നു.

താമരശേരിയില്‍ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രില്‍ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവന്‍ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. റിസര്‍വ് ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയില്‍ പി ജയ്ഫര്‍, ഷാജി മോന്‍ എന്നിവരാണ് ബസ് ഓടിക്കുന്നത്. നാല് മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. അതേസമയം മേയ് ദിനത്തില്‍ കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത ഒന്‍പതു യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്ന് യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.

 
Other News in this category

 
 




 
Close Window