Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമലയില്‍ മകരവിളക്ക് കണ്ടതിന്റെ സായുജ്യവുമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങി തുടങ്ങി
Text By: Reporter, ukmalayalampathram
ശബരിമല ശ്രീധര്‍മ ശാസ്താവിനു തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.

6.30ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിച്ചത്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെട്ടത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിട്ടില്ലായിരുന്നു.
 
Other News in this category

 
 




 
Close Window