|
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഡല്‍ഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചെന്നും എഎപിയുടെ പരാജയം പരാമര്‍ശിച്ചുകൊണ്ട് അമിത്ഷാ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു
''ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്തുകൊണ്ട് ഡല്‍ഹിയെ ആം ആദ്മിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ പ്രവര്‍ത്തിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തുടനീളമുള്ള പൊതുജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇത് ഒരു പാഠമാകും,'' അമിത് ഷാ എക്‌സില്‍ കുറിച്ചു. |