Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ തലസ്ഥാനത്ത് അധികാരം പിടിച്ച് ബിജെപി: ഡല്‍ഹിയില്‍ മോദി തരംഗം
Text By: Reporter, ukmalayalampathram
2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങള്‍ ബിജെപി നടത്തിയെങ്കിലും മികച്ച പ്രകടനം എന്ന നിലയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഡല്‍ഹി നിയമസഭയുടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ വിജയത്തിനപ്പുറം വീണ്ടും ഒരു മോദി മാജിക് കൂടിയാണ് ചര്‍ച്ചയാകുന്നത്. മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പാണ് ഡല്‍ഹിയില്‍ കാണാന്‍ കഴിയുന്നത്.
തൂടര്‍ച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യില്‍ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. 1993 ഡിസംബര്‍ മുതല്‍ 2003 ഡിസംബര്‍ വരെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാര്‍ ഉണ്ടായി. ഈ അവസ്ഥക്ക് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നു.
എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തിയതോടെ ഡല്‍?ഹി നിയമസഭയിലും പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചു. ഡല്‍ഹി നിയമതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യ തലസ്ഥാനം നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് വേദിയായത്. അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ പ്രവേശനം മുതല്‍ അതിഷിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ് വരെ ചര്‍ച്ചയായി.
 
Other News in this category

 
 




 
Close Window