Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വെള്ളക്കെട്ടില്‍ നിന്നു ഷോക്കേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ യാത്രാമൊഴി: ദുരന്തം വരുത്തിയത് അനധികൃത ഫെന്‍സിങ്
Text By: UK Malayalam Pathram
നിലമ്പൂര്‍ വെള്ളക്കെട്ടയില്‍ ഷോക്കേറ്റ് മരിച്ച പതിനഞ്ചുകാരന്‍ അനന്തുവിന് കണ്ണീരോടെ നാട് വിടനല്‍കുകയാണ്. വീടിന് സമീപത്തെ കുട്ടിക്കുന്ന് ശ്മശാനത്തിലാണ് സംസ്‌കാരം. പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്നായിരുന്നു സംസ്‌കാരം.
അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

മീന്‍പിടിക്കാനായി സമീപത്തെ തോട്ടില്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റിരുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോ?ഗ്യനില തൃപ്തികരമാണ്.
 
Other News in this category

 
 




 
Close Window