Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി; അതായിരുന്നു എന്റെ കടമ: വിദേശ പര്യടനം കഴിഞ്ഞ് ശശി തരൂര്‍ നയം വ്യക്തമാക്കി
Text By: UK Malayalam Pathram
വിദേശരാജ്യങ്ങളില്‍ ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്ന് ശശി തരൂര്‍. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി അതായിരുന്നു തന്റെ കടമ, അത് താന്‍ നിറവേറ്റി.രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി നല്‍കും. പറയാനുള്ളതെല്ലാം കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കണമെന്നതായിരുന്നു ലക്ഷ്യം - ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തിയ ശേഷം പറഞ്ഞു.

പാകിസ്താന്റെ ഒരു അജണ്ടയും ആഗോളതലത്തില്‍ നടപ്പാക്കാന്‍ ആയിട്ടില്ല. ആരും അവരെ കേള്‍ക്കാന്‍ തയ്യാറായില്ല. ഇന്ത്യ പാക് വെടിനിര്‍ത്തലില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദങ്ങളെ ശശി തരൂര്‍ തള്ളി.യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ല. സ്‌കൂള്‍ കുട്ടികളുടെ വഴക്ക് പ്രിന്‍സിപ്പല്‍ ഇടപെട്ട് നിര്‍ത്തുന്നത് പോലുള്ളതല്ല ഇക്കാര്യത്തിലെ മധ്യസ്ഥത. പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തങ്ങള്‍ മറുപടി നല്‍കും എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window