Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിമാനം ഇടിച്ചിറങ്ങിയത് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷണ സമയം ആയതിനാല്‍ കൂടുതല്‍ മരണം ഒഴിവായി
Text By: UK Malayalam Pathram
വിമാനം ഇടിച്ചിറങ്ങിയ കോളേജ് ഹോസ്റ്റലില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചത്. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണത് ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഡോക്ടര്‍മാരുടെ താമസസ്ഥലങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ക്കും പരുക്കേറ്റു.
 
Other News in this category

 
 




 
Close Window