Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തകര്‍ന്നത് എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനം: വിശ്വസിക്കാന്‍ കഴിയാതെ വ്യോമയാന യാത്രക്കാര്‍
Text By: UK Malayalam Pathram
അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ തകര്‍ന്നു വീണത് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ171 ഡ്രീംലൈനര്‍ വിമാനം. പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്.
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസിന്റെ വീട്ടില്‍ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പങ്കുവെച്ചു. എയര്‍ഹോസ്റ്റസ് നഗന്തോയ് ശര്‍മ്മ കോങ്‌ബ്രൈലറ്റ്പമിന്റെ കുടുംബാംഗങ്ങള്‍ അപകട വിവരം അറിഞ്ഞ് ദുഃഖം പങ്കുവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നഗന്‍തോയ് ശര്‍മ്മയുടെ കുടുംബാംഗങ്ങള്‍ ചുവന്ന ടൈലുകള്‍ പാകിയ തറയില്‍ ഒത്തുകൂടുന്നതും അപകടത്തെക്കുറിച്ച് അറിഞ്ഞ് പരസ്പരം വിലപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കുടുംബാംഗങ്ങള്‍ തറയില്‍ മുട്ടുകുത്തി ഇരുന്ന് കൊണ്ട് പരിഭ്രാന്തിയോടെ കുടുംബ ഫോട്ടോ അല്‍ബം മറിച്ചു നോക്കുന്നതിനിയില്‍ കുടംബംഗങ്ങളില്‍ ചിലര്‍ നഗന്‍തോയ് ശര്‍മ്മയെ ഓര്‍മ്മിച്ച് വിലപിക്കുന്നതും വ്യക്തമായി കേള്‍ക്കാം.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടാരുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17 നാണ് അപകടം.വിമാനത്തിന്റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചന. ജനവാസമേഖലയിലാണ് അപകടം ഉണ്ടായത്. തകര്‍ന്നുവീണത് കെട്ടിടത്തിന്റെ മുകളിലേക്കാണ്.
 
Other News in this category

 
 




 
Close Window