Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മലയോരത്ത് കനത്ത മഴ: മണ്ണിടിഞ്ഞു: ജനങ്ങള്‍ പ്രതിഷേധിച്ചു
Text By: UK Malayalam Pathram
ചൂരല്‍മല മേഖലയില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. അസാധാരണമായ നിലയില്‍ നീരൊഴുക്കും വര്‍ധിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ശക്തമായ മഴയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്.
ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ കബനി നദിയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് കബനി നദിയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കബനി നദിയുടെ കാക്കവയല്‍ സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അതേസമയം,
ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയില്‍ നാട്ടുകാരുടെ പ്രതിഷേധം. ബെയ്ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. മഴ ശക്തമായപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താന്‍ വൈകിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ബെയ്ലി പാലത്തിന്റെ മറുകരയില്‍ ഉള്ള തോയിലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
 
Other News in this category

 
 




 
Close Window