Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
റീല്‍സ് ചിത്രീകരണം നടത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് വീണ് 21 വയസ്സുകാരിക്ക് ദാരുണാന്ത്യം
Text By: UK Malayalam Pathram
ബെംഗളൂരു പരപ്പന അഗ്രഹാരയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നാണ് യുവതി താഴെ വീണത്. സൗത്ത് ബെംഗളൂരുവിലെ റായസാന്ദ്രയില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവന്ന ആന്ധ്രപ്രദേശ് ചിറ്റൂര്‍ സ്വദേശിനിയായ നന്ദിനിയാണ് മരിച്ചത്. റായസാന്ദ്രയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്.
രാത്രി എട്ടോടെയാണ് യുവതീയുവാക്കള്‍ അടങ്ങിയ ഒരു സംഘത്തോടൊപ്പം യുവതി നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയത്. കേസില്‍പെട്ട് ഈ ഫ്‌ലാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 വര്‍ഷമായി തടസപ്പെട്ട് കിടക്കുകയായിരുന്നു. രാത്രി 9.30ഓടെ യുവതി റീല്‍സ് എടുക്കാന്‍ കെട്ടിടത്തിന് മുകളിലേക്ക് പോകവെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാന്‍ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് യുവതി താഴേക്ക് വീണതെന്നാണ് വിവരം.
അപകടം നടന്നയുടന്‍ സംഘത്തിലുണ്ടായിരുന്ന 2 പേര്‍ ഓടിരക്ഷപ്പെട്ടു. മറ്റുള്ളവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. സംഘത്തിലുള്ള ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
 
Other News in this category

 
 




 
Close Window