Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.5402 INR  1 EURO=101.9056 INR
ukmalayalampathram.com
Wed 05th Nov 2025
 
 
അസോസിയേഷന്‍
  Add your Comment comment
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിനു പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - സായ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി - ഡോ. നിതിന്‍ ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ - സജീവന്‍ മണിത്തൊടി
Text By: Anil Hari

ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ രണ്ടാമത് ആനുവല്‍ ജനറല്‍ മീറ്റിംഗ് ജൂലൈ 6 2025 ശനിയാഴ്ച വൈകുന്നേരം ലിവര്‍പൂള്‍ ചില്ഡ് വാള്‍ ലീ മില്ലേനിയം സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യുകെ രജിസ്റ്റേഡ് ചാരിറ്റി സംഘടനയായ ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം തങ്ങളുടെ വിജയകരമായ യാത്ര തുടരുന്നതിനായി അടുത്ത രണ്ടു വര്‍ഷത്തേക്ക് സമാജത്തെ നയിക്കാന്‍ പുതിയ ഭാരവാഹികളെ LMHS രജിസ്റ്റേര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഏകകണ്ഠേന തിരഞ്ഞെടുത്തു. ഹൈന്ദവ മൂല്യങ്ങള്‍ പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ കമ്മിറ്റി പ്രസിഡന്റ് സായ് ഉണ്ണികൃഷ്ണന്‍ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ നന്ദി പ്രകാശനത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് LMHS 6th സെപ്റ്റംബര്‍ 2025 ന് നടത്താന്‍ പോകുന്ന ഓണാഘോഷ പരിപാടിയായ തുമ്പപ്പുലരി 2025 ന്റെ ടിക്കറ്റ് വില്‍പ്പന സമാജത്തിന്റെ മുതിര്‍ന്ന അംഗമായ സേതുനാഥന്‍ നായര്‍ക്ക് ആദ്യ ടിക്കറ്റ് കൈമാറി സമാജം കണ്‍വീനര്‍ ഹരികുമാര്‍ ഗോപാലന്‍ നിര്‍വഹിച്ചു. ലിവര്‍പൂളിന്റെ സാമൂഹിക കലാ സാംസ്‌കാരിക വേദികളില്‍ ഇതിനോടകം തന്നെ സജീവ സാന്നിധ്യം അറിയിച്ച LMHSബാലഗോകുലം, ഭജന എന്നിവയോടൊപ്പം LMHS ന്റെ തന്നെ സംരംഭമായ സാത്വിക ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ ഭരതനാട്യം, ചെണ്ടമേളം യോഗ , ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകള്‍ സ്ഥിരമായി നടത്തുന്നുണ്ട്. കൂടാതെ മോഹിനിയാട്ടം, മൃദംഗം, തബല ,കീബോര്‍ഡ്, വയലിന്‍ ക്ലാസുകളും ഉടന്‍ തന്നെ തുടങ്ങുന്നതാണ്. പുതിയ കമ്മിറ്റി ഭാരവാഹികള്‍ താഴെ പറയുന്നവരാണ് കണ്‍വീനര്‍ : ഹരികുമാര്‍ ഗോപാലന്‍ പ്രസിഡന്റ്: സായ് ഉണ്ണികൃഷ്ണന്‍ സെക്രട്ടറി: ഡോക്ടര്‍ നിതിന്‍ ഉണ്ണികൃഷ്ണന്‍ ട്രഷറര്‍: സജീവന്‍ മണിത്തൊടി വൈസ് പ്രസിഡന്റ്: രാംജിത്ത് പുളിക്കല്‍ വൈസ് പ്രസിഡന്റ്: പ്രീതി ശശി ജോയിന്റ് സെക്രട്ടറി: ബ്രിജിത് ബേബി ജോയിന്റ് സെക്രട്ടറി: നിഷ മുണ്ടേക്കാട് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് അഭിജിത് ജോഷി അഖിലേഷ് കുമാര്‍ ദീപന്‍ കരുണാകരന്‍ അജയന്‍ പുത്തന്‍വീട് കല കരുണാകരന്‍ ജോഷി ഗോപിനാഥ് ദിലീപ് പിള്ള വിനി ശ്രീകാന്ത് റീഷ്മ ബിദുല്‍ രജിത്ത് രാജന്‍ സബ് കമ്മിറ്റി മെമ്പേഴ്സ് ശ്യാം ശശീന്ദ്ര നായര്‍ അരുണ്‍ ഷാജി രാംകുമാര്‍ സുകുമാരന്‍ ലക്ഷ്മി ഷിബിന്‍ ജ്യോതിലാല്‍ രവീന്ദ്രന്‍

 
Other News in this category

 
 




 
Close Window