Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കലാഭവന്‍ നവാസ് അന്തരിച്ചു: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
Text By: UK Malayalam Pathram
നടനും മിമിക്രി കലാകരനുമായ കലാഭവന്‍ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ വൃന്ദാവന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സിനിമാ നടനായ അബൂബക്കര്‍ ആണ് പിതാവ്.
പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കര്‍, ട്വന്റിഫോര്‍ ന്യൂസിലെ വീഡിയോ എഡിറ്റര്‍ നിസാം എന്നിവര്‍ സഹോദരങ്ങളാണ്. രഹനയാണ് ഭാര്യ.

മുറിയില്‍ മാറ്റാരുമില്ലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ റൂമിലെത്തി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നാടക, ടെലിവിഷന്‍, സിനിമ രം?ഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റുമാണ്. കലാഭവന്‍ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവര്‍ത്തനം. 1995-ല്‍ ചൈതന്യം എന്ന ഫീച്ചര്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
 
Other News in this category

 
 




 
Close Window