Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉത്തരാഖണ്ഡില്‍ ഒരു മല ഇടിഞ്ഞിറങ്ങി വീടുകള്‍ മൊത്തം ഒലിച്ചു പോയി: മേഘവിസ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായി
Text By: UK Malayalam Pathram
ഉത്തരാഖണ്ഡില്‍ വന്‍മേഘസ്‌ഫോടനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും നാലു പേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവം.
Watch Video:

ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ഇവിടെ നിന്നും കുറഞ്ഞത് നാല് കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.
അതിനാല്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായ ഉടനെ സൈന്യത്തിന്റെ 150 പേര്‍ അടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്.
പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window