Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം: സിറോ മലബാര്‍ സഭ രംഗത്ത്: എന്‍ഐഎ അന്വേഷിക്കണമെന്ന് സഭാ നേതൃത്വം
Text By: UK Malayalam Pathram
കോതമംഗലത്തെ 23കാരി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്നും സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.
യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഈ വിഷയം തമസ്‌കരിക്കാന്‍ മറ്റു വിവാദങ്ങള്‍ ഉണ്ടാക്കുന്നു.
ഛത്തീസ്ഗഡ് വിഷയത്തില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത് രാജീവ് ചന്ദ്രശേഖരും ഷോണ്‍ ജോര്‍ജുമാണ്. കേന്ദ്രസര്‍ക്കാരില്‍ ബന്ധമുള്ളവര്‍ എന്ന നിലയില്‍ അവര്‍ക്കായിരുന്നു ഇടപെടാന്‍ സാധിച്ചത്. അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് പാംപ്ലാനി പിതാവ് നന്ദി പറഞ്ഞത്. അവര്‍ക്ക് നന്ദി പറയേണ്ടത് സഭയുടെ കടമ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ വിഷയത്തില്‍ ഇടപെട്ടു. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല.

മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ സിപിഎം തയാറാകണം. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടുവര്‍ഷമായി സംസ്ഥാനസര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window