Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കാസര്‍കോഡ് സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയുടെ ചെകിടത്തടിച്ചു; വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി
Text By: UK Malayalam Pathram
സ്‌കൂള്‍ അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍ നീക്കിയ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം ഹെഡ്മാസ്റ്റര്‍ അടിച്ചുപൊട്ടിച്ച സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാസര്‍ഗോഡ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ എം. അശോകനെതിരെ നടപടിയുണ്ടായേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയുടെയും, ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും മൊഴി ഡി ഡി ഇ ടി വി മധുസൂദനന്‍ ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

സംഭവം പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ ഹെഡ്മാസ്റ്റര്‍ എം അശോകന് ലക്ഷ്യം തെറ്റിയതാണെന്നും, പിശക് പറ്റിയതാണെന്നുമാണ് പിടിഎയുടെ നിലപാട്. അധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ ബേഡകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് ഒതുക്കി തീര്‍ക്കാന്‍ അധ്യാപകനും പി ടി എ അംഗങ്ങളും വീട്ടില്‍ എത്തി കുട്ടിയ്ക്ക് ചികിത്സാസഹായമായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിദ്യാര്‍ഥിയുടെ അമ്മ ആരോപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window