Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അശ്ലീല മെസേജ് അയച്ച യുവ നേതാവ് ആര്? ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും റിനി ആന്‍ ജോര്‍ജ്; ഹൂ കെയേഴ്‌സ് എന്നു പറയുന്ന നേതാവ് ആര്?
Text By: UK Malayalam Pathram
ജനപ്രതിനിധിയായ യുവനേതാവിനെതിരെ ആരോപണവുമായി നടി റിനി ആന്‍ ജോര്‍ജ്ജ്. യുവനേതാവ് അശ്‌ളീല സന്ദേശമയച്ചെന്നാണ് ആരോപണം. മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ന്നുവെന്നും പാര്‍ട്ടിയിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ലെന്നും ആരോപണം. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും റിനി ആന്‍ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം സൗഹൃദം സ്ഥാപിച്ച് മെസേജ് അയയ്ക്കും, പതിയെ പതിയെ അശ്ലീല സന്ദേശങ്ങള്‍, കുറച്ച് അടുപ്പമായെന്ന് തോന്നിയാല്‍ സിനിമയ്ക്കും ഹോട്ടലിലേയ്ക്കും വിളിക്കും. കേരളത്തിലെ ഒരു പ്രമുഖ യുവ നേതാവിന്റെ സ്ത്രീകളോടുള്ള സമീപനമാണിതെന്ന് അടുത്തിടെ പുറത്തിറങ്ങിയ '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ നായികയായിരുന്ന റിനി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായപ്പോള്‍ ഹൂ കെയേഴ്‌സ് എന്ന് പറഞ്ഞ് തലയൂരിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടും അവര്‍ അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു രാഷ്ട്രീയ നേതാവിനെതിരെയുള്ള വെളിപ്പെടുത്തല്‍. യുവനേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സന്ദേശങ്ങള്‍ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു.
 
Other News in this category

 
 




 
Close Window