Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം
Text By: UK Malayalam Pathram
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിഷേധം.

എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമം തുടങ്ങി.

യുവ നേതാവില്‍ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങള്‍ അയച്ചു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.പാര്‍ട്ടിയിലെ പല സ്ത്രീകള്‍ക്കും ദുരനുഭവമുണ്ടായി. അവര്‍ കാര്യങ്ങള്‍ തുറന്നു പറയണം. ധാര്‍മികതയുണ്ടെങ്കില്‍ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞിരുന്നു.പുറത്തു പറയുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയൂ എന്നായിരുന്നു യുവ നേതാവില്‍ നിന്ന് ലഭിച്ച മറുപടിയെന്ന് റിനി പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി യുവനടി നല്‍കിയിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലടക്കം രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
 
Other News in this category

 
 




 
Close Window