Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നു: എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവയ്ക്കണെന്ന് ഭൂരിപക്ഷം
Text By: UK Malayalam Pathram
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ മാങ്കൂട്ടത്തലിന് സ്വഭാവശുദ്ധയില്ലെന്നാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വളരെ ഗൌരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് താരാ ടോജോ അലക്‌സ്. പാര്‍ട്ടിയില്‍ ഏതെങ്കിലും ചെറുപ്പക്കാര്‍ വരുമ്പോള്‍ അവരെ ഗര്‍ഭകേസിലും പെണ്ണ്‌കേസിലും പെടുത്തി നശിപ്പിക്കുന്നു എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്നും ക്രൈമുകള്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണെന്നും താര ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച തൃശൂര്‍ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൊട്ടില്‍ കെട്ടി പ്രതിഷേധിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം പോലും എം.എല്‍.എ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും ജനാധിപത്യത്തെ അപമാനിച്ച രാഹുല്‍ രാജിവയ്ക്കണമെന്നും നവ്യാ ഹരിദാസ് പറഞ്ഞു. രാഹുലിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോണ്‍ഗ്രസ്സ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ,
പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കറിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസ്. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി ഭാസ്‌കര്‍ പരാതി നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പോലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window