Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മദ്യഷോപ്പിനു മുന്നിലൂടെ നടന്നു പോയ സ്ത്രീയെ യുവാവ് ചവിട്ടി വീഴ്ത്തി
Text By: UK Malayalam Pathram
നടുറോട്ടില്‍ മധ്യവയസ്‌ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് മദ്യലഹരിയില്‍ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തിരുവമ്പാടി ബീവറേജ് പരിസരത്ത് കൂടി കടന്ന് പോകുകയായിരുന്ന സ്ത്രീകളും പ്രതിയും തമ്മില്‍ പിരിവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കിച്ച് നടന്ന് നീങ്ങുകയായിരുന്ന മധ്യവയസ്‌ക്കയെ പ്രതി ഓടി വന്ന് ചവിട്ടുകയായിരുന്നു. മുതുകിന് ചവിട്ടേറ്റ ഇവര്‍ റോഡിന് സമീപം വീണു.
മര്‍ദനത്തില്‍ മധ്യവയസ്‌ക പരാതി നല്‍കിയിട്ടില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് സ്വമേധയ കേസെടുത്ത് പ്രതിയം ജാമ്യത്തില്‍ വിട്ടു.
 
Other News in this category

 
 




 
Close Window