Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ബുധനാഴ്ച കോടതി വിധി പറയും
Text By: UK Malayalam Pathram
പരാതിക്കാരി ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അല്ല കോടതിയില്‍ വേണ്ടതെന്നും നിയമപരമായ കാര്യങ്ങള്‍ പറയണമെന്നും കോടതി വിമര്‍ശിച്ചു. തന്നെ കുടുക്കാന്‍ ഒരു സംഘം ആളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വേടന്‍ കോടതിയില്‍ അറിയിച്ചു.

അതിനിടെ ലൈംഗിക അതിക്രമ പരാതിയില്‍ വേടനെതിരെ വീണ്ടും കേസെടുത്തുവെന്ന് പരാതിക്കാരി കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്. 354 വകുപ്പ് പ്രകാരമാണ്. വേടനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ലൈംഗിക അതിക്രമ വകുപ്പ് ചുമത്തി കേസെടുത്തത്. ജാമ്യമിലാ വകുപ്പായതിനാല്‍ ഈ കേസിലും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.
 
Other News in this category

 
 




 
Close Window