Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വെയ്റ്റിങ് ഷെഡിലേക്ക് ബസ് പാഞ്ഞു കയറി 5 മരണം: ദാരുണാപകടം കാസര്‍ഗോഡ് തലപ്പാടിയില്‍
Text By: UK Malayalam Pathram
കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കര്‍ണാടകയില്‍നിന്ന് കാസര്‍ഗോഡേയ്ക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
ഇതിനിടെ സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. മൂന്നു സ്ത്രീകളും ഓട്ടോഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാള്‍ അത്യാസന്ന നിലയിലാണെന്ന് പറയുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. അമിത വേഗതയില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍ഗോഡേക്ക് വരികയായിരുന്ന ബസ് തലപ്പാടിയില്‍ ഒരു ഓട്ടോയിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ബസ് വെയ്റ്റിങ് ഷെഡില്‍ ഇടിച്ചുകയറിയത്. ഓട്ടോഡ്രൈവര്‍ കര്‍ണാടക സ്വദേശി അലി, ഓട്ടോയിലുണ്ടായിരുന്ന പത്തുവയസുകാരി, ബസ് കാത്തുനിന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി എന്നിവരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും മംഗളൂരു, ദര്‍ളകട്ട ആശുപത്രി മോര്‍ച്ചറിയിലും എത്തിച്ചു.
 
Other News in this category

 
 




 
Close Window