|
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ആഗസ്റ്റ് 31ന് രാത്രിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 800 പേര്‍ മരിക്കുകയും 2,500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ചത്. ഭൂകമ്പം ബാധിച്ച കുനാര്‍ പര്‍വതപ്രദേശങ്ങളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. തലസ്ഥാനമായ കാബൂളില്‍ വരെ ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. |