|
വേളാങ്കണ്ണിയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 3.30-ഓടെ തെങ്കാശിക്കടുത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിന്‍സ് ലൂക്കോസ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്?സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. |