Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബലാത്സംഗ കേസ്: റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; ഇപ്പോള്‍ ഒന്നും പറയുന്നില്ല, എല്ലാം പറയാം- വേടന്റെ മറുപടി
Text By: UK Malayalam Pathram
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരി?ഗണനയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞു. രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

അതേസമയം, റാപ്പര്‍ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ബഹളവുമായി യുവാക്കള്‍ രംഗത്തെത്തി. മദ്യപിച്ച് ബഹളം വെച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ മുതല്‍ ഇവര്‍ തൃക്കാക്കര പൊലിസ് സ്റ്റേഷന് മുന്നിലുണ്ട്. ഇവര്‍ കൂടുതല്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മദ്യലഹരിയിലാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
 
Other News in this category

 
 




 
Close Window