Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കന്നി മാസം പിറന്നിട്ടും പെരുമഴ: കൊല്ലത്തും പത്തനംതിട്ടയിലും കോരിച്ചൊരിഞ്ഞ് പേമാരി; തിരുവനന്തപുരത്തും മഴ മുന്നറിയിപ്പ്
Text By: UK Malayalam Pathram
തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി. നാളെ തിരുവനന്തപുരം ജില്ല മുതല്‍ തൃശ്ശൂര്‍ ജില്ല വരെ മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ ശക്തമാകാന്‍ കാരണം. അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ തിരുവനന്തപുരം നഗരസഭ ജീവനക്കാര്‍ക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍ദേശം നല്‍കി.
 
Other News in this category

 
 




 
Close Window