Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ണമായി എന്‍ഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Text By: UK Malayalam Pathram
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും. അന്വേഷണം പൂര്‍ണമായി എന്‍ഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഉന്നതല കൂടിയാലോചനകള്‍ തുടരുകയാണ്. ലക്‌നൗവില്‍ യുപി പൊലീസുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഡോക്ടര്‍ ഷഹീന്‍, ഡോക്ടര്‍ മുസമ്മില്‍, ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലെ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നിവര്‍ ജോലി ചെയ്തിരുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡല്‍ഹി പൊലീസും പരിശോധന നടത്തുന്നു. വെള്ളകോളര്‍ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകന്‍ ശ്രീനഗര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ മുന്‍ ഫാര്‍മസിസ്റ്റ് മൗലവി ഇര്‍ഫാനെന്ന് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. അതേസമയം ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച ഐ-ട്വന്റി കാര്‍ പെട്രോള്‍ പമ്പിലെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
 
Other News in this category

 
 




 
Close Window