Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ന്യൂ ഇയര്‍ ദിനത്തില്‍ മലയാളി കുടിച്ചത് 105.78 കോടി രൂപയുടെ മദ്യം; ബെവ്‌കോയുടെ ചരിത്രത്തിലെ സര്‍വകാല റെക്കോഡ്
Text By: UK Malayalam Pathram
ഇത്തവണ പുതുവത്സരാഘോഷത്തില്‍ ഡിസംബര്‍ 31ന് മാത്രം മലയാളി കുടിച്ചത് 105.78 കോടി രൂപയുടെ മദ്യം. ബെവ്‌കോയുടെ ചരിത്രത്തിലെ സര്‍വകാല റെക്കോഡാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പുതുവത്സരാഘോഷത്തില്‍ 97.13 കോടി രൂപയുടെ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. എട്ട് കോടിയോളം രൂപയാണ് ഇക്കുറി വില്‍പ്പനയിലുണ്ടായ വര്‍ധന.
92.89 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്. 9.88 കോടി രൂപയുടെ ബിയര്‍ വിറ്റഴിച്ചപ്പോള്‍ 1.58 കോടി രൂപയുടെ വിദേശ നിര്‍മിത മദ്യവും 1.40 കോടി രൂപയുടെ വൈനും വിറ്റഴിച്ചു. 5.95 ലക്ഷം രൂപയുടെ വിദേശ നിര്‍മിത വൈനാണ് പുതുവത്സര തലേന്ന് വിറ്റഴിച്ചത്.
പുതുവത്സരത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് കടവന്ത്ര ഔട്ട്‌ലെറ്റില്‍ നിന്നാണ്. ഡിസംബര്‍ 31 ന് 1,00,16,610 രൂപയുടെ വില്‍പനയാണ് കടവന്ത്ര ഔട്ട്‌ലെറ്റില്‍ നടന്നത്. കൊച്ചി രവിപുരം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. 95,08,670 രൂപയുടെ വില്പനയാണ് രവിപുരം ഔട്ട്‌ലറ്റില്‍ നടന്നത്. 82,86,090 രൂപയുടെ വില്‍പ്പന നടത്തിയ മലപ്പുറം എടപ്പാള്‍ കുറ്റിപ്പാല ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്.
 
Other News in this category

 
 




 
Close Window