Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി വേണം: നാളെ സമരം (27/01/2026) നടത്തുകയാണ് ബാങ്ക് ജോലിക്കാര്‍: ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടും
Text By: UK Malayalam Pathram
ചൊവ്വാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യത. ആഴ്ചയില്‍ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ 9 സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
നിലവില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകള്‍ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ചെവ്വാഴ്ച പണിമുടക്കും ചേര്‍ത്ത് 4 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും.
 
Other News in this category

 
 




 
Close Window