Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇടതുപക്ഷം ജയിച്ചാല്‍ 'പാവപ്പെട്ട' എന്ന പ്രയോഗം മലയാള ഭാഷയില്‍ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
Text By: UK Malayalam Pathram
സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ 'പാവപ്പെട്ട' എന്ന പ്രയോഗം തന്നെ ഇല്ലാത്ത വിധം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും കേരളത്തെ ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി പരിശോധിക്കുമെന്നും ഉള്‍ക്കൊള്ളേണ്ട വിമര്‍ശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്റെ അഭിപ്രായവും എം വി ഗോവിന്ദന്‍ തള്ളി. സച്ചിദാനന്ദന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിന്റേതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതിന് അര്‍ത്ഥം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടരരുത് എന്നല്ല. ആര് വര്‍ഗീയ നിലപാട് സ്വീകരിച്ചാലും അതിനെ എതിര്‍ത്ത് പോകും. അതാണ് പാര്‍ട്ടി നിലപാട്. എല്ലാവരെയും ഉള്‍പ്പെടുത്തി ആണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. മധ്യവര്‍ഗത്തെ മാത്രം പരിഗണിക്കുന്നു എന്ന സച്ചിദാനന്ദന്റെ വിമര്‍ശനത്തിനാണ് മറുപടി. വിമര്‍ശനത്തില്‍ ഉള്‍കൊള്ളേണ്ടത് ഉള്‍കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window