Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എബരിമയിലെ കൊടിമരം പുനപ്രതിഷ്ഠിച്ചതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി
Text By: UK Malayalam Pathram
ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക ടീം രൂപീകരിക്കണമെന്നും നിര്‍ദേശം. മഹസര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സ്വര്‍ണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണമെന്നും, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി.

സ്വര്‍ണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിക്കുന്ന പന്ത്രണ്ടാമത്തെ ഇടക്കാല ഉത്തരവാണിത്. കൊടിമര നിര്‍മ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആറോളം ആളുകളില്‍ നിന്നായി 412 ഗ്രാം സ്വര്‍ണം കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ടെന്നാണ് ചീഫ് വിജിലന്‍സ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരില്‍ നിന്ന് സ്വര്‍ണം വാങ്ങിയില്ലെന്നായിരുന്നു 2017ലെദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞിരുന്നത്.
 
Other News in this category

 
 




 
Close Window