Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മോഷ്ടിച്ച സ്വര്‍ണം യുവതി വിഴുങ്ങി: പുറത്തു വരാന്‍ കാത്തിരിപ്പ്: സിനിമാ മോഡല്‍ സംഭവം മലപ്പുറത്ത്
Text By: UK Malayalam Pathram
നിലമ്പൂരില്‍ നിന്ന് പുറത്തുവരുന്നത് ഫഹദ് ഫാസില്‍ അഭിനയിച്ച 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമാ കഥക്ക് സമാനമായ മോഷണ കഥയാണ്. കട്ടെടുത്ത മാല വിഴുങ്ങിയത് ഇവിടെ ഒരു യുവതിയാണ്. സിനിമയിലെ മോഷണം ബസിലായിരുന്നെങ്കില്‍ ഇവിടെ ഒരു ആശുപത്രി വരാന്തയില്‍ വച്ചാണ്. സംഭവം ഇങ്ങനെ.
ക്ലിനിക്കില്‍വച്ച് കുട്ടിയുടെ കഴുത്തില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണമാല യുവതി വിഴുങ്ങുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 10ന് രാത്രി 9ന് ആണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തില്‍നിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തില്‍ യുവതി മാല വിഴുങ്ങി.
നാട്ടുകാര്‍ തടഞ്ഞുവച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തി. തുടര്‍ന്ന് ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എനിമ നല്‍കി. ആഭരണം മാത്രം പുറത്തുവന്നില്ല.
 
Other News in this category

 
 




 
Close Window