Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
വാഴത്തോട്ടത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ജോര്‍ജുകുട്ടി: ദൃശ്യം 3ന്റെ ത്രില്‍ വര്‍ധിപ്പിക്കുന്ന ഫോട്ടോ
Text By: UK Malayalam Pathram
വാഴകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ജോര്‍ജുകുട്ടി. കൈലിമുണ്ടും ഷര്‍ട്ടും വേഷം. ഒരു സാധാരണക്കാരന്റെ രൂപം. മനസില്‍ സംഘര്‍ഷങ്ങള്‍ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം. പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത മോഹന്‍ലാല്‍ കഥാപാത്രം ജോര്‍ജുകുട്ടിയുടെ പുതിയ ലുക്കോടെ 'ദൃശ്യം 3' പുതിയ പോസ്റ്റര്‍ എത്തി. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നു.
'ദൃശ്യം 3' ഇതിനകം പ്രീ-ബിസിനസില്‍ 350 കോടി രൂപ നേടിയിട്ടുണ്ടെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത് (രജപുത്ര രഞ്ജിത്ത്) വെളിപ്പെടുത്തിയിരുന്നു. ഒരു മലയാള സിനിമ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബിസിനസാണിത്. നിര്‍മ്മാണത്തിലിരിക്കെ ഒരു ഇന്ത്യന്‍ പ്രാദേശിക ഭാഷാ ചിത്രത്തിനും ഇത്രയും വലിയ വരുമാനം ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് എടുത്തുപറഞ്ഞു.
മുന്‍കാല റെക്കോര്‍ഡ് ഭേദിച്ച മലയാള ബ്ലോക്ക്ബസ്റ്ററുകള്‍ പൂര്‍ണ്ണമായും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയതിനുശേഷവും കിട്ടിയ വരുമാനം ഇപ്പോള്‍ 'ദൃശ്യം 3' പൂര്‍ത്തിയാകുന്നതിന് മുമ്പ് നേടിയതിനേക്കാള്‍ കുറവാണ്. ഉയര്‍ന്ന നിലവാരമുള്ള സിനിമകളുടെ എണ്ണവും കേരളത്തിലെ മികച്ച തിയറ്റര്‍ സൗകര്യങ്ങളും വര്‍ദ്ധിച്ചുവരുന്നതിനാല്‍ മലയാള സിനിമ അവിശ്വസനീയമായ ഉയരങ്ങളിലെത്തിയിട്ടുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. സിനിമകള്‍ വാണിജ്യപരമായി വിജയിക്കുമ്പോള്‍, ആത്യന്തികമായി ഏറ്റവും വലിയ സാമ്പത്തിക നേട്ടം സര്‍ക്കാരിനാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window