Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
നടി ഷക്കീല ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക്
Text By: UK Malayalam Pathram
പര്‍ദയും തട്ടവുമണിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ ഷക്കീലയുടെ വീഡിയോ സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
വലിയൊരു ആഗ്രഹം സഫലമാക്കുന്നതിന്റെ സന്തോഷത്തിലാണ് ഷക്കീല. 'ഹാപ്പി ജേര്‍ണി മാ, നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു' എന്ന അടിക്കുറിപ്പോടെയാണ് സുഹൃത്തുക്കള്‍ താരത്തെ യാത്രയാക്കിയത്. പന്ത്രണ്ടോളം സുഹൃത്തുക്കള്‍ തനിക്ക് ഒപ്പമുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും ഷക്കീല വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഷക്കീലയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ ചര്‍ച്ചാവിഷയമായിരുന്നു. നടി മുംതാസുമായുള്ള ഒരഭിമുഖത്തില്‍ തന്റെ ഭൂതകാലത്തെക്കുറിച്ചും ചെയ്ത തെറ്റുകളെക്കുറിച്ചും ഷക്കീല വികാരാധീനയായി സംസാരിച്ചിരുന്നു. ജീവിതത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും ആത്മീയതയില്‍ അഭയം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. അല്ലാഹു നിങ്ങളെ സഹായിക്കുമെന്നും പ്രാര്‍ത്ഥന കൈവിടരുതെന്നുമാണ് മുംതാസ് അന്ന് നല്‍കിയ മറുപടി.
 
Other News in this category

 
 




 
Close Window