Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍
Text By: UK Malayalam Pathram
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ദേശീയ പുരോഗതിക്കും സമാധാനത്തിനും ഐക്യത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മാനുഷിക ലക്ഷ്യങ്ങളോടുളള പ്രതിബദ്ധത തുടരുമെന്നും കൂടിക്കാഴ്ചയില്‍ സന്തുഷ്ടനെന്നും മോദി പറഞ്ഞതായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
സാമൂഹികം, മാനുഷികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ഇരുവരും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്തിയെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമം, പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ എന്നിവയും ചര്‍ച്ചാവിഷയമായി. 'മാനവികതയ്‌ക്കൊപ്പം' എന്ന പ്രമേയത്തില്‍ അടുത്തിടെ കേരളത്തില്‍ നടത്തിയ യാത്രയ്ക്കിടെ വിവിധ ജനവിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളും ഗ്രാന്‍ഡ് മുഫ്തി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തെക്കുറിച്ചുള്ള സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
 
Other News in this category

 
 




 
Close Window