Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജീവനൊടുക്കാന്‍ കാരണം സുഹൈല്‍; യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ സുഹൈല്‍ അന്‍സാരി അറസ്റ്റില്‍
Text By: UK Malayalam Pathram
സ്വകാര്യ സ്‌കൂളിലെ ഓഫീസ് ജീവനക്കാരിയായിരുന്ന യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. ഏനാത്ത് സ്വദേശിയായ 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പോരുവഴി മയ്യത്തുംകര അതിര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയെ (33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 14ന് പുലര്‍ച്ചെയാണ് 35കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ക്ക് പിന്നീട് ലഭിച്ച ആത്മഹത്യാകുറിപ്പില്‍ സുഹൈല്‍ അന്‍സാരിയാണ് തന്റെ മരണത്തിന് പിന്നിലെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. 'ജീവനൊടുക്കാന്‍ കാരണം സുഹൈല്‍' എന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിരുന്നു.
 
Other News in this category

 
 




 
Close Window