Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആരോഗ്യമന്ത്രിക്കു പരിക്കേറ്റ സംഭവം: 5 പേര്‍ അറസ്റ്റില്‍: വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ്
Text By: UK Malayalam Pathram
കെഎസ്യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ കണ്ണൂരില്‍ 5 പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞുവ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതും വായിക്കുക: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
ആക്രമണത്തില്‍ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റിത്. കണ്ണൂര്‍ ജില്ലാ ആശുപതിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ വീണാ ജോര്‍ജ്. കണ്ണൂരില്‍ ഇന്ന് മന്ത്രിക്ക് നേരെയുണ്ടായത് തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കെഎസ്യുവിന്റെ പ്രതിഷേധം ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എന്‍ എം ഷംസീറും ഉണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window