Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഇറാനെതിരേ അമേരിക്ക പ്രയോഗിച്ചത് ക്ലൗഡ്ഡ് എഐ: സൈനികരെ മാറ്റി നിര്‍ത്തി എഐ യുദ്ധതന്ത്രം
Text By: UK Malayalam Pathram
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കങ്ങളില്‍, യുദ്ധതന്ത്രങ്ങളുടെ മുന്‍നിരയില്‍ നിന്നത് മനുഷ്യരല്ല, മറിച്ച് ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എഐ (Claude AI). എന്ന സാങ്കേതിക വിദ്യയാണ്. സാധാരണ ആവശ്യങ്ങള്‍ക്കായുള്ള ഒരു ലാര്‍ജ് ലാംഗ്വേജ് മോഡലായി രൂപകല്‍പ്പന ചെയ്ത ക്ലോഡ്, ഇപ്പോള്‍ സൈനിക രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പാകപ്പെടുത്തിയെടുത്തിരിക്കുകയാണ്. വന്‍തോതിലുള്ള ഡാറ്റാ വിശകലനം ചെയ്യാനും, മുന്‍ഗണനാക്രമത്തില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും, നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ അതിവേഗം എടുക്കാനും ഈ എഐ ടൂള്‍ കമാന്‍ഡര്‍മാരെ സഹായിക്കുന്നു.
ഇറാനിലെ സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടത്തിലായിരുന്നു യുദ്ധതന്ത്രങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെലുത്തുന്ന സ്വാധീനം കണ്ടത്. യുദ്ധം തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഇറാനിലെ ഏകദേശം ആയിരത്തോളം സൈനിക ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും അവയ്ക്ക് മുന്‍ഗണന നിശ്ചയിച്ച് തകര്‍ക്കാനും അമേരിക്കന്‍-ഇസ്രായേല്‍ സേനകള്‍ക്ക് സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window