Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: UK Malayalam Pathram

പ്രവാസി മലയാളി കൂട്ടായ്മകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (LIMCA) 2026-2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 28ന് വെസ്റ്റ് ഡെര്‍ബി ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ വെച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 'സംസ്‌കാരത്തിന്റെ വേരുകള്‍ തേടി, ഒരുമയുടെ കരുത്തുമായി ലിംകയോടൊപ്പം' എന്ന ആപ്തവാക്യമുയര്‍ത്തിക്കൊണ്ട് നിയുക്ത ഭരണസമിതി ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ഭാരവാഹികള്‍: ചെയര്‍പേഴ്സണ്‍: ഡൂയി ഫിലിപ്പ് സെക്രട്ടറി: റീന ബിനു ട്രഷറര്‍: അന്‍സി സ്‌കറിയ വൈസ് ചെയര്‍പേഴ്സണ്‍: റാണി ജേക്കബ് ജോയിന്റ് സെക്രട്ടറി: മനോജ് വടക്കേടത്ത് ജോയിന്റ് ട്രഷറര്‍: ബിനു മൈലപ്ര പി.ആര്‍.ഒ: വിബിന്‍ വര്‍ഗീസ് സജിത്ത് തോമസ്, ഷിനു മത്തായി, തോമസ് ഫിലിപ്പ്, ലിബി തോമസ്, നിധീഷ് സോമന്‍, ശ്രീഭ രാജേഷ്, ചാക്കോച്ചന്‍ മത്തായി, ജൈജു ജോസഫ്, ബിനോജ് ബേബി, സണ്ണി ജേക്കബ്, ജേക്കബ് വര്‍ഗീസ്, അലക്സ് തോമസ് എന്നിവരടങ്ങുന്ന 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. 'അമ്മയുടെ കരുതലോടും സ്നേഹത്തോടും കൂടി വരുംതലമുറയെ വാര്‍ത്തെടുക്കുന്നതിനായി ലിംക (LIMCA) അശ്രാന്തം പരിശ്രമിക്കും' എന്ന് പുതിയ കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രവാസലോകത്ത് നമ്മുടെ മക്കള്‍ക്ക് സ്വന്തം വേരുകളും സംസ്‌കാരവും പകര്‍ന്നുനല്‍കുന്നതില്‍ ഒരു അമ്മയെപ്പോലെ തണലായി നില്‍ക്കുക എന്നതാണ് ലിംകയുടെ വരുംവര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യം. ലിവര്‍പൂളിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി മലയാളി സുഹൃത്തുക്കളും സംബന്ധിച്ച മല്ലു ഗോട്ട് ടാലന്റ് എന്ന പരിപാടിയില്‍ പുതിയ ഭാരവാഹികള്‍ക്ക് ഉജ്ജ്വലമായ ആശംസകള്‍ നേരുകയും ലിംകയുടെ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ അവര്‍ വാഗ്ദാനം ചെയ്തു.

 
Other News in this category

 
 




 
Close Window