Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ ഇ. ശ്രീധരന്റെ അവകാശവാദം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍
reporter

ന്യൂഡല്‍ഹി: കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരന്റെ അവകാശവാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയമാണ് ശ്രീധരന്റെ പ്രസ്താവന നിഷേധിച്ചത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായതായി എംപി കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസല്‍ തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (DMRC)ക്കും ഇ. ശ്രീധരനും യാതൊരു കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്ന് 2026 മാര്‍ച്ച് 19-ന് ലോക്‌സഭയില്‍ കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് പദ്ധതികള്‍ക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (DPR) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്ഗ്രഡേഷനും വേഗവര്‍ധന നടപടികളുമാണ്. പ്രത്യേക ഹൈസ്പീഡ് റെയില്‍ പദ്ധതി സംസ്ഥാനത്ത് പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ലെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയതായി കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window