Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമ്പലപ്പുഴയില്‍ യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിമര്‍ശനം
reporter

ആലപ്പുഴ: അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീഴും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മുഖ്യമന്ത്രി വിമര്‍ശനം. സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ പേരെടുത്ത് പറയാതെ അദ്ദേഹം പരാമര്‍ശിച്ചു. അമ്പലപ്പുഴ പുന്നപ്ര-വയലാറിന്റെ മണ്ണാണെന്നും അതിന് അതിന്റേതായ ചരിത്രമുണ്ടെന്നും, ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാന്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് ഇവിടെ പോറലൊന്നും ഏല്‍ക്കില്ലെന്നും, വ്യതിയാനം ഉണ്ടായവര്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും നാട്ടുകാര്‍ ശരിയായ വഴിയില്‍ ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ് അമ്പലപ്പുഴ മണ്ഡലം. ജനങ്ങള്‍ അവസരവാദ രാഷ്ട്രീയത്തോടൊപ്പം നില്‍ക്കണോ എന്ന് ചിന്തിക്കുമെന്നും, അമ്പലപ്പുഴയിലെ ജനങ്ങളെ കുറച്ച് കാണരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കേരളം അവരെ സ്വീകരിക്കുന്നില്ലെന്നും, കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളത്തെ തകര്‍ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് അതീവ നിര്‍ണ്ണായകമാണെന്നും ഇടതുപക്ഷം സമഗ്രമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും പിണറായി വിജയന്‍ പ്രസ്താവിച്ചു.

 
Other News in this category

 
 




 
Close Window