Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓശാന ഞായര്‍: ക്രൈസ്തവര്‍ ലോകമെമ്പാടും ആചരിക്കുന്നു
reporter

കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കുകയാണ്. യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് വിശ്വാസികള്‍ കുരുത്തോലപ്പെരുന്നാള്‍ ദിനം ആചരിക്കുന്നത്.

യേശുവിനെ ഒലിവ് മരച്ചില്ലകള്‍ വീശി ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണിത്. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവ ഉള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ ഇന്ന് വിവിധ ദേവാലയങ്ങളില്‍ നടക്കും.

50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്ക് ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍ പീഡാനുഭവ വാരാചരണത്തിന് തുടക്കമാകുന്നു. യേശുവിന്റെ ജറുസലേം പ്രവേശനം മുതല്‍ അന്ത്യ അത്താഴം, കാല്‍വരിക്കുന്നിലെ കുരിശുമരണം, ഉയിര്‍പ്പുതിരുനാള്‍ എന്നിവ ഉള്‍പ്പെടുന്ന വിശുദ്ധവാരമാണ് മുന്നിലുള്ള ദിവസങ്ങള്‍. ഏപ്രില്‍ 2-ന് പെസഹ വ്യാഴം ആചരിക്കും.

 
Other News in this category

 
 




 
Close Window